Latest Events

Guru Smruthidhara – Guru Nitya Chatanya Yati 25th Mahasamadhi Year

Sunday, 5th May, 2024 at Sahithya Pravarthaka Co op Society Hall, Kottayam

ആത്മമിത്രങ്ങളേ,

ഗുരു നിത്യചൈതന്യയതിയുടെ ഇരുപത്തിയഞ്ചാമത് മഹാസമാധി വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന സ്നേഹസംഗമം നാളെ (മെയ് 05, ഞായറാഴ്ച) കോട്ടയം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ വച്ച് നടക്കുകയാണ്. രാവിലെ 9.00 മണിയ്ക്ക് ആരംഭിക്കുന്ന പരിപാടിയിൽ ഗുരു നിത്യചൈതന്യയതിയുടെ കൂടെ ദീർഘകാലം ശിഷ്യരായി ജീവിയ്ക്കുവാൻ കഴിഞ്ഞ സുകൃതികളുടെ സ്മൃതികളിലൂടെ നമുക്കും ഗുരുമായി സന്ധിക്കുവാനുള്ള ഒരവസരമായി ഇതിനെ കണ്ട് പരിപാടിയിൽ എല്ലാവരും പങ്കെടുക്കുക. ജീവിതത്തിന് പുതിയൊരു വെളിച്ചമേകാൻ ഇത് സഹായകമാകും. ലൊക്കേഷൻ മാപ്പ് താഴെ കൊടുക്കുന്നുണ്ട്.

സ്നേഹത്തോടെ,

സ്വാമി മുക്താനന്ദ യതി